പോസ്റ്റുകള്‍

🔰തിരുനാളിന് കൊടിയേറി

ഇമേജ്
അമലനഗർ സെന്റ് ജോസഫ്‌സ് ഇടവകയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിൻ്റെയും പരി. അമ്മയുടെയും വി.സെബസ്‌ത്യാനോസിൻ്റെയും സംയുക്ത തിരുനാളിന് കൊടിയേറി. *മെയ് 4, 5, 6 തിയ്യതികളിലാണ് തിരുന്നാൾ ആഘോഷിക്കുന്നത്* . തിരുകർമ്മങ്ങൾക്കും നവനാൾ പാട്ടുകുർബ്ബാനക്കും ശേഷം വികാരി ഫാ. ഷിജോ ചിരിയങ്കണ്ടത്ത് സംയുക്ത തിരുനാൾ കൊടിയേറ്റം നിർവ്വഹിച്ചു. തിരുനാൾ ജനറൽ കൺവിനർ . പി.സി. ശീമോൻ, കൈക്കാരന്മാർ, യൂണിറ്റ് ഭാരവാഹികൾ, മറ്റ് കൺവീനർമാർ എന്നിവർക്കൊപ്പം വികാരി ഫാ. ഷിജോ ചിരിയങ്കണ്ടത്തും കൊടിയേറ്റത്തിനും തിരുനാളിനും നേതൃത്വം നൽകുന്നു. https://www.facebook.com/share/p/ycJFpWYbr4wWziZs/?mibextid=oFDknk ........….....Advt🍁  *ക്രൈസ്റ്റ് ടൈലേഴ്സ്*   *ഹൈസ്കൂൾ റോഡ്*  പേരാമംഗലം *🔰നിങ്ങളുടെ യൂണിഫോമുകൾ ഏതുമാകട്ടെ ശരീരത്തിനും മനസ്സിനും ഇണങ്ങിയ രീതിയിൽ തയ്ച്ചു കൊടുക്കുന്നു.*  *🔰നിങ്ങളുടെ കേടുവന്ന തയ്യൽ മെഷീനുകൾ ഉത്തരവാദിത്വത്തോടെ റിപ്പയർ ചെയ്തു കൊടുക്കുന്നു.* 🇨‌🇭‌🇷‌🇮‌🇸‌🇹‌ 🇹‌🇦‌🇮‌🇱‌🇴‌🇷‌🇸‌ 📱🪀 *9947352997*  📱🪀 *9605551987* ════ ⋆ ⋆ ════ *PRANAVAM NEWS* ════ ⋆ ⋆ ════ *🗞️ ഗ്രാമ വാർത്തകൾ വിരൽത്തു

*പ്രഭാത വാർത്തകൾ*2023 | ഒക്ടോബർ 20 | വെള്ളി | 1199 | തുലാം 3 | മൂലം

*പ്രഭാത വാർത്തകൾ* 2023 | ഒക്ടോബർ 20 | വെള്ളി | 1199 | തുലാം 3 | മൂലം  ➖➖➖➖➖➖➖➖ https://chat.whatsapp.com/KF8Xfwlna7I1GP1P6BAt7v ◾ഭീകരവാദത്തെ നേരിടുന്നതില്‍ ഇന്ത്യ ഇസ്രയേലിനൊപ്പമാണെന്ന് വിദേശകാര്യ മന്ത്രാലയം. എന്നാല്‍ പലസ്തീനുള്ള മാനുഷിക സഹായം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായി ഫോണില്‍ സംസാരിച്ചെന്നും മോദി വ്യക്തമാക്കി. ◾സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് ജില്ല കിരീടത്തിനരകില്‍. കുന്നംകുളത്തു നടക്കുന്ന മേളയ്ക്ക് ഇന്നു കൊടിയിറങ്ങും. 18 സ്വര്‍ണം അടക്കം 179 പോയിന്റുമായാണ് പാലക്കാട് ജില്ലയുടെ മുന്നേറ്റം. രണ്ടാം സ്ഥാനത്തുള്ള മലപ്പുറത്തിന് 11 സ്വര്‍ണവുമായി 131 പോയിന്റാണുള്ളത്. ◾വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യമായി എത്തിയ കപ്പലിലെ ക്രെയിനുകള്‍ ഇറക്കാനുള്ള തടസം നീങ്ങി. ചൈനീസ് കപ്പലായ ഷെന്‍ ഹുവ-15 ലെ ചൈനീസ് ജീവനക്കാര്‍ക്ക് കരയിലിറങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് ഇക്കാര്യം വെളിപെടുത്തിയത്. കപ്പലിന് ആഘോഷപൂര്‍വം സ്വീകരണം നല്‍കിയിട്ടും ചൈനക്കാരായ വിദഗ്ധ ജീവനക്കാര്‍ക്കു തുറമുഖത്ത് ഇറങ്ങാന്‍ അ

വെടിക്കെട്ട് നിരോധിച്ചു

ഇമേജ്
ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫോറേന്‍ പള്ളി തിരുനാളിനോടനുബന്ധിച്ച് പള്ളി വികാരി സമര്‍പ്പിച്ച വെടിക്കെട്ട് അനുമതിക്കായുള്ള അപേക്ഷ അപകടസാധ്യത മുന്‍നിര്‍ത്തി നിരസിച്ച് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി മുരളി ഉത്തരവിട്ടു

തൃശ്ശൂര്‍ ജനറല്‍ ആശുപത്രി സ്റ്റാഫ് നഴ്‌സ് നിയമനം

ഇമേജ്
  തൃശ്ശൂര്‍ ജനറല്‍ ആശുപത്രി താത്കാലികാടിസ്ഥാനത്തില്‍ എച്ച്.എം.സി ദിവസവേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ഒക്ടോബര്‍ 19 ന് രാവിലെ 11 മണിക്ക് തൃശൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ വെച്ചാണ് അഭിമുഖം. യോഗ്യത - കേരള ഗവ. നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്.  പ്രായം 45 വയസ്സിന് താഴെ.  ഫോണ്‍: 0487 2427778.

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

ഇമേജ്
  തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 20 ന് രാവിലെ 12 മണിക്ക് പ്രിന്‍സിപ്പാളിന്റെ കാര്യാലത്തില്‍ കൂടിക്കാഴ്ച നടത്തും.  എംബിബിഎസ് ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ട്രാവന്‍കൂര്‍- കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരം രജിസ്‌ട്രേഷന്‍, പ്രവര്‍ത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പുകള്‍ സഹിതം അന്നേദിവസം രാവിലെ 10.30 ന് മെഡിക്കല്‍ കോളേജില്‍ പ്രിന്‍സിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തില്‍ ഹാജരാകണം. ഫോണ്‍: 0487 2200310, 2200319.